BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

News

വിദ്യാരംഗം അദ്ധ്യാപക കലാസാഹിത്യ മത്‌സരം
വിദ്യാരംഗം അദ്ധ്യാപക കലാസാഹിത്യ മത്‌സരങ്ങള്‍ക്കുള്ള രചനകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്‌.
എല്‍ ഡി ക്ലാര്‍ക്ക്‌: വിദ്യാഭ്യാസ യോഗ്യത എസ്‌ എസ്‌ എല്‍ സി.
തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്ക്‌ എല്‍ഡി ക്ലാര്‍ക്കുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത എസ്‌ എസ്‌ എസ്‌ സി ആയിരിക്കുമെന്നു വ്യക്‌തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2011 ജൂലൈ ഒന്നിന്‌ എല്‍ഡി ക്ലാര്‍ക്ക്‌ തസ്‌തികയുടെ യോഗ്യത ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കിയിരുന്നു.
എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ്‌ ഇനി ഓണ്‍ലൈനായി പരിശോധിക്കാം
ജോലി ആവശ്യങ്ങള്‍ക്കായുള്ള എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്ക്‌ ഇനി മാസങ്ങള്‍ കാത്തിരിക്കേണ്ട. 2001 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി പരിശോധിക്കാനുള്ള സംവിധാനം വിദ്യാഭ്യാസ വകുപ്പ്‌ തുടങ്ങി. പിഎസ്‌സി, കര-നാവിക-വ്യോമസേനാ വിഭാഗങ്ങള്‍, പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍, നോര്‍ക്ക, തപാല്‍ വകുപ്പ്‌ തുടങ്ങിയവര്‍ക്ക്‌ അവരുടെ ഓഫീസുകളില്‍ തന്നെ നിമിഷങ്ങള്‍ക്കകം എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാം.
കേന്ദ്രീയ വിദ്യാലയം: നാലായിരത്തിലേറെ ഒഴിവുകള്‍.
തിരുവനന്തപുരം: രാജ്യത്തെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യാപക, അനധ്യാപക തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. നാലായിരത്തിലേറെ ഒഴിവുകളാണുള്ളത്‌. പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ അധ്യാപകര്‍, ഗ്രാജ്വേറ്റ്‌ അധ്യാപകര്‍, പ്രൈമറി അധ്യാപകര്‍, മ്യുസിക്‌ അധ്യാപകര്‍, ലൈബ്രേറിയന്‍ എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷകള്‍ ഓണ്‍ലൈനായി 29 മുതല്‍ നല്‍കാം. അവസാന തീയതി ഓഗസ്‌റ്റ്‌ 28. www.kvsangathan.nic.in?വെബ്‌സൈറ്റില്‍. 


ജൂലൈ മാസത്തില്‍ അറിയാന്‍
നിങ്ങളുടെ വിദ്യാലയത്തില്‍ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുണ്ടോ?
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക്‌ റാംപ്‌, ഹാന്‍ഡ്‌ റെയില്‍, അഡാപ്‌റ്റീവ്‌ ടോയ്‌ലറ്റ്‌ എന്നിവ ആവശ്യമുണ്ടെങ്കില്‍ ഉടന്‍ ഡി.ഇ.ഒ. മാരെ അറിയിക്കുക. ഇതു സംബന്‌ധിച്ച സ്‌കൂളുകളുടെ പട്ടിക ഡി.ഇ.ഒ.മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ ഐ.ഇ.ഡി. സെല്ലില്‍ ജൂലൈ 31നു മുമ്പായി സമര്‍പ്പിക്കേണ്ടതുണ്ട്‌.  

No comments:

Post a Comment

Top News

Labour India