BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday 13 July 2013

ടാഗോര്‍ പുരസ്‌ക്കാരം സുബിന്‍ മേത്തയ്ക്ക്‌

സാംസ്‌കാരിക സമന്വയത്തിന് നല്‍കുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിന് ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌ക്കാരമായ ടാഗോര്‍ അവാര്‍ഡ് ഇത്തവണ സുബിന്‍ മേത്തയ്ക്ക്. ലോകപ്രശസ്തനായ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീത സംവിധായകനും മ്യൂസിക്കല്‍ കണ്ടക്ടറുമാണിദ്ദേഹം.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സുപ്രം കോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, മുന്‍ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി ഏകകണ്ഠമായാണ് സുബിന്‍ മേത്തയെ 2013 ലെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് കോടിയോളം രൂപയാണ് സമ്മാനത്തുക.
വയലിനിസ്റ്റും ബോംബെ സിംഫണി ഓര്‍ക്കെസ്ട്രയുടെ സ്ഥാപകനുമായ മെഹ്‌ലി മേത്തയുടെ മകനായി 1936 ഏപ്രില്‍ 29ന് സുബിന്‍ ജനിച്ചു. 1958ല്‍ വിയന്നയിലാണ് മ്യൂസിക് കണ്ടക്ടറായി അരങ്ങേറ്റം കുറിച്ചത്. പിന്നീടിദ്ദേഹം ലോകമെമ്പാടുമുള്ള വിവിധങ്ങളായ വേദികളില്‍ വലിയ വലിയ സംഗീജ്ഞരെ പങ്കെടുപ്പിച്ച് സംഗീതമേളകള്‍ കണ്ടക്ട് ചെയ്ത് പ്രശസ്തിയിലേക്കുയര്‍ന്നു. നിരവധി പുരസ്‌ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2011 ല്‍ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാര്‍ ബഹുമതി നേടിയിട്ടുണ്ട്.
2011ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മശതാബ്ദി യോടനുബന്ധിച്ചാണ് ടാഗോര്‍ പുരസ്‌ക്കാരം ഏര്‍പ്പെടു ത്തിയത്. 2012ല്‍ സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിനാണ് ഈ പുരസ്‌ക്കാരം ലഭിച്ചത്.

No comments:

Post a Comment

Top News

Labour India