BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday 3 May 2013

ഡച്ചുകാര്‍ക്ക് പുതിയ രാജാവ്!

യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് കിടക്കുന്ന ഒരു രാജ്യമാണ് നെതര്‍ലന്‍ഡ്‌സ് അഥവാ ഹോളണ്ട്. ഈ രാജ്യക്കാരെ ഡച്ചുകാര്‍ എന്നും വിളിക്കും. ഡച്ചുകാര്‍ക്ക് എന്താ പുതിയ വിശേഷം എന്നാണോ? അവര്‍ക്ക് ആറ്റുനോറ്റിരുന്ന് ഒരു രാജാവിനെ കിട്ടിയിരിക്കുന്നു, അതും 123 വര്‍ഷങ്ങള്‍ക്ക് ശേഷം!

 നെതര്‍ലന്‍ഡ്‌സില്‍ കുറേക്കാലമായി ഭരണത്തിന്റെ തലപ്പത്ത് രാജ്ഞിമാരായിരുന്നു. ഇപ്പോഴത്തെ രാജ്ഞി ബിയാട്രിക്‌സ് കഴിഞ്ഞ 33 വര്‍ഷങ്ങളിലായി അധികാരത്തിലുണ്ട്. അവരുടെ മകന്‍ വില്ലം അലക്‌സാണ്ടര്‍ ആണ് മാതാവ് പദവി ഒഴിഞ്ഞതിനേത്തുടര്‍ന്ന് ഇപ്പോള്‍ രാജാവിന്റെ സിംഹാസത്തിലെത്തി ചരിത്രം തിരുത്തിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവും ഇദ്ദേഹം തന്നെ. ഭാര്യ രാജകുമാരി മാക്‌സിമ അര്‍ജന്റീനക്കാരിയാണ്.
പുതിയ രാജാവ് വില്ലം അലക്‌സാണ്ടറിനെ മാതാവും സ്ഥാമൊഴിയുന്ന രാജ്ഞിയുമായ
ബിയാട്രിക്‌സ് അഭിനന്ദിക്കുന്നു. രാജകുമാരി മാക്‌സിമ സമീപം.

ഡച്ചുകാരുമായി നമുക്കും ചില ബന്ധങ്ങളുണ്ട്. 16-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് ഡച്ചുകാര്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച് നമ്മുടെ രാജ്യത്ത് ആധിപത്യത്തിന് ശ്രമം തുടങ്ങിയത്. 1741ല്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തകര്‍ത്തുവിട്ടു. അതോടെ അവര്‍ നമ്മുടെ നാട്ടില്‍നിന്നും കെട്ടുകെട്ടുകയും ചെയ്തു.


No comments:

Post a Comment

Top News

Labour India